രജി.44/22, കോഴിക്കോട് (ജില്ല ), മാഹി RLY സ്റ്റേഷന് കിഴക്കുവശം, NH 66, 673309
മൊബൈൽ: 8089468452
“ദീപജ്യോതി: പരം ജ്യോതി: ദീപജ്യോതിർ ജനാർദ്ദന:
ദീപോ ഹരതു മേ പാപം ദീപജ്യോതിർ നമോസ്തുതേ.”
പിന്നിട്ട ഒരു വർഷക്കാലം പ്രതിദിനം നടന്നുവരുന്ന സഹസ്ര ദീപാലങ്കാരവും മാസ ആദ്യ ഞായറാഴ്ചകളിൽ നടന്നുവരുന്ന 32000 വിശേഷാൽ ദീപങ്ങളും ഈ ചതുർബാഹു മഹാവിഷ്ണുസവിധത്തെ ദിവ്യ തേജസ്സിലേക്ക് ഉയർത്തിയ മംഗള യജ്ഞമായി തീർന്നിരിക്കുന്നു. ദശലക്ഷ ദീപ സമർപ്പണ സമാപനം 2024 ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ഒരു ലക്ഷം ദീപം കൊളുത്തി ദീപാരാധനയോടെ ഭഗവത്പാദത്തിലേക്ക് സമർപ്പിച്ച് സമാപനം കുറിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്തായ അഴിയൂർ, പോണ്ടിച്ചേരിയിലെ മാഹിയുടെയും കണ്ണൂർ ജില്ലയുടെയും അതിരുകൾ പങ്കിടുന്ന ഒരു കൊച്ചു ഗ്രാമം അവിടെ അഴിയൂരപ്പനായി വസിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യപുരാതന മഹാവിഷ്ണു ക്ഷേത്രം 1700 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും പോർച്ചുഗീസുകാരുടെയും സർവ്വോപരി ടിപ്പുസുൽത്താന്റെയും അധിനിവേശത്തോടെ ക്ഷേത്രം തകർക്കപ്പെടുകയും 1900 തിന്റെ മധ്യത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉണ്ടാവുകയും ക്ഷേത്ര ഊരായ്മ സിദ്ധിച്ച കോയമ്മ മഠം ഇല്ലത്തിന്റെ നേതൃത്വത്തിൽ പരിപാലിച്ചു പോരുകയുമാണ്.
ക്ഷേത്രത്തിൽ ദീപ സമർപ്പണത്തിന് ആവശ്യമായ വെളിച്ചെണ്ണ സമാഹരണം നടന്നുവരികയാണ് ഭക്തർക്ക് കഴിയുന്ന രീതിയിൽ സഹായസഹകരണങ്ങൾ താഴെ കൊടുത്തിട്ടുള്ള Gpay നമ്പർ വഴി വഴിപാടായി സമർപ്പിക്കാവുന്നതാണ്.
9946234320@sbi
ക്ഷേത്രത്തിലെ whatsapp ഗ്രൂപ്പിൽ മെമ്പർ ആവുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
https://chat.whatsapp.com/HQyJFxZ8L9lFHkyvZmyz2H
ഈ മംഗള കാര്യം മറ്റു ഭക്തർ അറിയുന്നതിലേക്കായി എല്ലാവരും ലിങ്ക് ഷെയർ ചെയ്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം.
മാഹി റെയിൽവേ സ്റ്റേഷന് കിഴക്കുവശം, NH 66, കോഴിക്കോട് (ജില്ല ) 673309.
ഇമെയിൽ: akmimahavishnudevaswomtrust@gmail.com
മൊബൈൽ: 8089468452
© 2024 അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം | രജി. 44/22